പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ചു

കൊല്ലം: പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ചു. മഞ്ഞമണ്‍കാലായില്‍ ലിജി ജോണ്‍ (34) ആണ് മരിച്ചത്. 22/06/21 ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്. സംഭവ സമയത്ത് കുട്ടികള്‍ ട്യൂഷന് പോയിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു. ഭര്‍ത്താവും കൊല്ലത്തെ ആശുപത്രിയിലെ നഴ്സാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →