ത്രിപുരയില്‍ കന്നുകാലി കടത്ത് ആരോപിച്ച് 3 പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

ന്യൂഡെല്‍ഹി: ത്രിപുരയിലെ ഖോവായ് ജില്ലയില്‍ കന്നുകാലി കടത്ത് ആരോപിച്ച് 3 പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജായസ് ഹുസൈന്‍, ബില്ലാല്‍ മിയ, സൈഫുല്‍ ഇസ്‌ലാം എന്നിവരാണ് കൊല്ലപ്പെട്ടത്. കല്യാണ്‍പൂര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട 3 പേരും സൊപാഹിജാല സ്വദേശികളാണ്. കൊലപാതകം നടത്തിയ അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, പശു കടത്ത് ആരോപിച്ച് മരിച്ച 3 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. അഗര്‍ത്തലയില്‍ നിന്നും 46 കിലോമീറ്റര്‍ അകലെ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. അഗര്‍ത്തലയിലേക്ക് 5 കന്നുകാലികളുമായി പോയ ട്രക്ക് ആക്രമിക്കപ്പെടുകയായിരുന്നുവന്നും, തുടര്‍ന്ന് എത്തിയ പ്രദേശവാസികളാണ് ട്രക്ക് തടഞ്ഞ് മര്‍ദ്ദനം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →