അനധികൃതമായി മദ്യം കടത്തിയ ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ നടപടി

കോട്ടയം: മുണ്ടക്കയത്തെ ബിവറേജ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന ശാലയില്‍ നിന്ന്‌ ലോക്‌ഡൗണ്‍ സമയത്ത്‌ അനധികൃതമായി മദ്യം കടത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ഷോപ്പ്‌ ഇന്‍ ചാര്‍ജിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തു. താല്‍ക്കാലിക ജീവനക്കാരായ മൂന്നുപേരെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു. ഷോപ്പ്‌ അസിസ്‌റ്റന്റ് ഉള്‍പ്പടെ രണ്ടുജീവനക്കാരെ സ്ഥലം മാറ്റാനും കോര്‍പ്പറേഷന്‍ എംഡി ഉത്തരവായി.

പകരം നിയമനം ഉണ്ടാവും വരെ ഔട്ട്‌ലറ്റിന്റെ പ്രവര്‍ത്തനം നിലവിലുളളവര്‍ തന്നെ നടത്തും. . ലോക്‌ഡൗണില്‍ മദ്യം കടത്തുന്നതായ പരാതിയെ തുടര്‍ന്ന്‌ എക്‌സൈസും ബിവറേജ്‌സ്‌ ഓഡിറ്റ്‌ വിഭാഗവും നടത്തിയ പരിശോധനയില്‍ ക്രമക്കേട്‌ കണ്ടെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →