ബ്‌ളാക്ക് ഫംഗസ് മരുന്നിന്റെ വ്യാജനിറക്കി ചികില്‍സ: 10 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ബ്‌ളാക്ക് ഫംഗസ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ലിപ്പോസോമല്‍ ആംഫോട്ടെറിസിന്‍-ബി മരുന്ന് വ്യാജമായി നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്ത പത്ത്‌പേരെ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. നിസാമുദ്ദീനിലുള്ള ഡോ. അല്‍തമാസ് ഹുസൈന്‍ എന്നയാളുടെ വീട്ടില്‍നിന്ന് 3,293 വ്യാജ കുത്തിവെയ്പ്പ് മരുന്നുകള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

കോവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിറും പിടിച്ചെടുത്ത മരുന്നുകളില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ഭൂരിഭാഗവും കാലാവധി കഴിഞ്ഞവയാണെന്ന് ക്രൈം ബ്രാഞ്ച് ഡിസിപി മോണിക്ക ഭരദ്വാജ് വ്യക്തമാക്കി. സംഘത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയത്. പിടിയിലായ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ഡിഗ്രി അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →