തട്ടിക്കൊണ്ടു പോകൽ ഗൂഡാലോചന ആരോപണം; കെ സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ ആദര്‍ശാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഢാലോചനക്കും തട്ടിക്കൊണ്ടു പോകലിനും കേസെടുക്കണമെന്നാണ് ആവശ്യം.

മക്കളെ തട്ടികൊണ്ട് പോകാന്‍ സുധാകരന്‍ ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ 18/06/21 വെളളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് പരാതി ലഭിച്ചത്. മക്കളെ തട്ടികൊണ്ട് പോകാന്‍ കെ സുധാകരന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നുവെന്നായിരുന്നു പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →