പോലീസിനെ കണ്ട് ഭയന്നോടിയ 17-കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

പാലക്കാട്: പോലീസിനെ കണ്ട് ഭയന്നോടിയ 17-കാരൻ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറക്കോട് സ്വദേശി ആകാശാണ് ആത്മഹത്യ ചെയ്തത്.

ആകാശ് ഉൾപ്പടെ ബൈക്കിൽ സഞ്ചരിച്ച മൂന്നംഗസംഘത്തെ പോലീസ് പട്രോളങ്ങിനിടെ തടഞ്ഞിരുന്നു. ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയ ആകാശ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. 18/06/21 വെളളിയാഴ്ച രാത്രിയാണ് സംഭവം.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. പട്രോളിങ്ങിനിടെ ഇവരെ പോലീസ് തടഞ്ഞു നിർത്തി. ഇതിനിടെ ആകാശ് ബൈക്കിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇത് മോഷ്ടിച്ച ബൈക്കാണെന്ന് അറിയുന്നത്.

വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മറ്റു രണ്ടു പേരെ വീട്ടിൽ എത്തിച്ചെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ആകാശിനെ തിരഞ്ഞപ്പോഴാണ് വീട്ടിലെത്തി ആത്മഹത്യ ചെയ്ത വിവരം അറിയുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ആകാശിന്റെ മാതാപിതാക്കൾ സ്ഥലത്തില്ലായിരുന്നു. അച്ഛന്റെ സഹോദരന്റെ വീട്ടിലാണ് നിന്നിരുന്നത്. ആകാശിനെതിരെ മുൻപ് ഇത്തരത്തിലുള്ള ആരോപണം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പോലീസ് അന്വേഷണം നടത്തി വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →