കാസർഗോഡ്: എല്ലാ മാസവും ഒന്നാം തിയതി മുതല്‍ 10-ാം തീയതി വരെ ജില്ലാ ട്രഷറികളില്‍ പെന്‍ഷന്‍ വാങ്ങാന്‍ എത്തിച്ചേരുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. ജില്ലാ കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയില്‍ കുട്ടികള്‍ക്കായി 100 കിടക്കകള്‍ അടിയന്തിരമായി സജ്ജമാക്കും. ജില്ലയില്‍ ഒരിടത്തും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ലെന്നും യോഗം തീരുമാനിച്ചു.