കവിയും ഗാനരചയികാവുമായ രമേശന്‍ നായരുടെ സംഭാവനകള്‍ കാലാതിവര്‍ത്തിയെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രദ്ധേയനായ കവിയും ഗാന രചയിതാവുമായിരുന്നു എസ്‌ രമേശന്‍നായരെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ മുന്‍ നിര്‍ത്തി ഗുരുപൗര്‍ണമി എന്ന കാവ്യാഖ്യായിക രചിച്ച കവിയാണ്‌ അദ്ദേഹം. ഗുരുവിന്‍റെ ജീവിതവും സന്ദേശവും പ്രതിഫലിച്ചു നല്‍ക്കുന്ന ആ കൃതി കാലാതിവര്‍ത്തിയായ മൂല്യം ഉള്‍ക്കൊളളുന്നതാണ്‌. തിരുക്കുരള്‍, ചിലപ്പതികാരം പോലുളള തമിഴ്‌ ക്ലാസിക്കുകള്‍ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ സാഹിത്യകാരന്‍ കൂടിയായ അദ്ദേഹത്തിന്‍റെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും സാസംസ്‌കാരിക രംഗത്തിനും കനത്ത നഷ്ടമാണെന്നും അനുശോചന സന്ദ്‌ശത്തില്‍ മുഖ്യ മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →