കോവിഡ്‌ മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന്‌ കേസെടുക്കുന്നതിന്‌ താന്‍ എതിരല്ല. പക്ഷെ എല്ലായിടത്തും ഒരുപോലെ വേണമെന്ന്‌ വിഡി സതീശന്‍

തിരുവനന്തപുരം: കോവിഡ്‌ മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന്‌ കേസെടുക്കുന്നതിന്‌ താന്‍ എതിരല്ല. പക്ഷെ എല്ലായിടത്തും ഒരുപോലെ വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍. കെ സുധാകരന്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ചടങ്ങില്‍ നൂറോളം പേര്‍ക്കെതിരെ കോവിഡ്‌ മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്ന സതീശന്‍. പുന്നപ്ര വയലാര്‍ രക്ത സാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞാസമയത്ത്‌ പോയപ്പോള്‍ മാനദണ്ഡം പാലിച്ചിരുന്നോ? പികെ കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങില്‍ മുവായിരത്തോളം ആളുകള്‍ പങ്കെടുത്തു. എന്നിട്ട്‌ കേസെടുത്തോ സതീശന്‍ ചോദിച്ചു.

സുധാകരന്‍ കെപിസിസസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ചടങ്ങില്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടിയതില്‍ ജാഗ്രത കുറവുണ്ടായതായി പ്രതിപക്ഷനേതാവ്‌ വി.ഡി.സതീശന്‍ പറഞ്ഞു സുധാകരന്‍ അധികാരം ഏറ്റെടുത്തതിന്റെ ആവേശത്തിലായികുന്നു പ്രവര്‍ത്തകരെന്നും ആളുകളെ നിയന്ത്രിക്കാന്‍ വാതിലിന്‌ സമീപം ആളുകളെ നിര്‍ത്തിയിരുന്നുവെന്നും സതീശന്‍ പറഞ്ഞു. . പരമാവധി ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജാഗ്രതകുറവുണ്ടായെന്നാണ്‌ തന്റെ വ്യക്തിപരമായ അഭിപ്രയമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →