50 വർഷം മുമ്പത്തെ കാമ്പസ് വീര ചരിത്രത്തിന്റെ കെട്ടഴിച്ചു കൊണ്ട് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത പുതിയൊരു പോർമുഖം തുറന്നിരിക്കുകയാണ് പുതിയ കെ പി സി സി അധ്യക്ഷൻ കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും. കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന സമയത്ത് കോവിഡ് പ്രതിരോധമാർഗങ്ങളിൽ കൂടുതൽ ശ്രദ്ധതിരിക്കേണ്ട സമയത്താണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. സംസ്ഥാന രാഷ്ടീയത്തിന്റെ നെടുനായകത്വം വഹിക്കുന്ന രണ്ടു പേർ തമ്മിലുള്ള വാക്പോരിന്റെ വിഷയം കോവിഡ് പ്രതിരോധമോ മുട്ടിൽ മരം കൊളളയോ അഴിമതിയോ വികസനമോ ഒന്നുമല്ല , അത് അരനൂറ്റാണ്ടു മുൻപുള്ള ക്യാമ്പസ് രാഷ്ട്രീയത്തിലെ ‘അടി ‘ ക്കണക്കാണ്. ആര് കൊടുത്തു, ആർക്ക് കൊണ്ടു തുടങ്ങിയ വീരേതിഹാസ കഥകളാണ് ഇരുകൂട്ടരും പറയുന്നത്. ഇത് പൊതുജനങ്ങളിൾക്കും രാഷ്ട്രീയനേക്കാൾക്കും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

കെ പി സി സി അധ്യക്ഷ പദവിയിലേക്കെത്തിയ കെ സുധാകരൻ ഒരു വാരികയ്ക്കു നൽകിയ അഭിമുഖമാണ് പ്രശ്നങ്ങളുടെ തുടക്കം. തലശ്ശേരി ബ്രണ്ണൻ കോളജിൽ കെ എസ് യു നേതാവായിരിക്കെ താൻ പിണറായി വിജയനെ ഒറ്റച്ചവിട്ടിന് താഴെ ഇട്ടിട്ടുണ്ട് എന്നതടക്കമായിരുന്നു സുധാകരന്റെ അവകാശവാദങ്ങൾ. സുധാകരന്റെ അഭിമുഖത്തിലെ ഈ പരാമർശങ്ങൾ 18/06/21 വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഒരു മാധ്യമ പ്രവർത്തകൻ ഉന്നയിച്ചതോടെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും മുന്നോട്ടു വന്നു. സുധാകരൻ തന്റെ ദേഹത്തു തൊട്ടിട്ടില്ലെന്നു പറഞ്ഞ പിണറായി , തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ വരെ പദ്ധതിയിട്ട രാഷ്ട്രീയക്കാരനാണ് സുധാകരൻ എന്നതടക്കമുളള അതിഗുരുതരമായ പ്രത്യാരോപണങ്ങളും ഉന്നയിച്ചു.

അതേസമയം , വർത്തമാന കേരളത്തിൽ പ്രസക്തിയില്ലാത്ത പഴഞ്ചൻ കഥകളുടെ പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലെ മുതിർന്ന നേതാക്കൾ പോകുന്നതിൽ, ഇരുപക്ഷത്തും അതൃപ്തിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →