കൊച്ചി: മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനം പ്രവേശന പരീക്ഷയുടെ മാര്‍ക്കുമാത്രം അടിസ്ഥാനപ്പെടുത്തി ഇത്തവണ നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
കോളേജുകളിലെ ബിരുദ പ്രവേശനത്തിനും പ്രവേശന പരീക്ഷ മാനദണ്ഡമാക്കണമെന്നതടക്കം ആവശ്യപ്പെട്ട് കേരള സിബിഎസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും സാല്‍വിയാ ഹുസൈന്‍ , സിബി വില്‍സണ്‍, തുടങ്ങിയ സിഎസ് ഇ വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

