തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനാവശ്യത്തിനായി ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് പൊതുസമൂഹത്തിന്റെ സഹായം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കോവിഡ് മൂലം കുട്ടികള്‍ ക്ലാസില്‍ എത്തിപെടാനാവാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഈ പാശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ക്ലാസുകളാണ് ആശ്രയം. .കൈറ്റ് വിക്ടേഴ്‌സിലൂടെ നല്‍കുന്ന ക്ലാസിന്റെ തുടര്‍ച്ചയായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നേരിട്ട് ആശയ വിനിമയം നടത്തുന്ന ഓണ്‍ ലൈന്‍ക്ലാസുകളിലേക്ക് കടക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.
എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ക്ലാസുകളുെട ഭാഗമാകുന്നതിന് ഏറെ ശ്രദ്ധയും കരുതലും പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സികൂള്‍തല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പംതന്നെ പൊതുസമൂഹം എന്ന നിലയില്‍ വീദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പിന്തുണ നല്‍കാന്‍ ഏവരും മുന്നോട്ടു വരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

