ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍: രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യക്ക് നഷ്ടമായി, ന്യൂസിലാന്‍ഡിനെതിരെ 69-2 എന്ന നിലയില്‍

സതാംപ്ടണ്‍: സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. 68 പന്തില്‍ 34 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മ ജേമിസണിന്റെ പന്തില്‍ സ്ലിപ്പില്‍ ടിം സൗത്തിക്ക് ക്യാച്ച്‌ നല്‍കി പുറത്തായപ്പോള്‍ 64 പന്തില്‍ 28 റണ്‍ എടുത്ത് ഗില്‍ വാഗ്നറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വാട്ടിലിംഗിന് ക്യാച്ച്‌ നല്‍കി ഗില്‍ പുറത്തായി.

ആദ്യ സെക്ഷന്‍ കളി അവസാനിക്കുമ്ബോള്‍ ഇന്ത്യ 28 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍ എടുത്തിട്ടുണ്ട്. ആറ് റണ്ണുമായി ക്യാപ്ടന്‍ വിരാട് കൊഹ്ലിയും റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍.

62 റണ്ണിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ രോഹിതും ഗില്ലും മികച്ച തുടക്കമാണ് പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യക്ക് നല്‍കിയത്. ന്യൂസിലാന്‍ഡ് ബൗളിംഗിനെ ക്ഷമയോടെ നേരിട്ട ഇരുവരും സമ്മര്‍ദ്ദമായി കിവീ ബൗളര്‍മാരെ നേരിട്ടു.

നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ന്യൂസിലാന്‍ഡിനും മികച്ച ബാറ്റിംഗ് നിരയുള്ളതിനാല്‍ തുടക്കത്തില്‍ തന്നെ മികച്ച സ്കോര്‍ പടുത്തുയര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്ലി പറഞ്ഞു. പേസിനെയും ബൗണ്‍സിനെയും കൂടുതലായി തുണയ്ക്കുന്ന പിച്ചില്‍, ന്യൂസിലാന്‍ഡ് പേസ് ബൗളര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ടീം പ്രഖ്യാപിച്ചത്. ഫാസ്റ്റ് ബൗളര്‍മാരായ ട്രെന്റ് ബൗള്‍ട്ട്, ടിം സൗത്തി, നീല്‍ വാഗ്നര്‍, കൈല്‍ ജേമിസണ്‍ എന്നിവരെല്ലാം ന്യൂസിലാന്‍ഡ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യ നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചിരുന്നു.

മഴ കാരണം ആദ്യ ദിവസം പൂര്‍ണമായി നഷ്ടപ്പെട്ട മത്സരത്തില്‍ രണ്ടാം ദിവസമായ ഇന്ന് 98 ഓവര്‍ മത്സരം ഉണ്ടായിരിക്കുമെന്ന ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററില്‍ അറിയിച്ചു.

ഇന്ന് അന്തരിച്ച ഇന്ത്യന്‍ അത്ലറ്റിക് അതികായകന്‍ മില്‍ഖാ സിംഗിന്റെ ഓര്‍മ്മയ്ക്കായി കറുത്ത ആംബാന്‍ഡ് ധരിച്ചാണ് ഇന്ത്യ ഇന്ന് കളിക്കളത്തിലിറങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →