തൃശ്ശൂർ: ചേലക്കര ഡിസിസിയിലേക്ക് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്റെ സഹായം

തൃശ്ശൂർ: ചേലക്കര ഗ്രാമപഞ്ചായത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, ഫേസ് ഫീല്‍ഡ് തുടങ്ങിയ പ്രതിരോധ സാമഗ്രികള്‍ കെ എസ് ടി യു ജില്ലാ പ്രസിഡന്റ് പി എം റഷീദ് ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജയ്ക്ക് കൈമാറി. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷലീല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ കെ ശ്രീവിദ്യ, പഞ്ചായത്ത് അംഗം വി കെ ഗോപി, കെ എസ് ടി യു ഉപജില്ലാ പ്രസിഡന്റ് വി ഹാജാ ഹുസൈന്‍, ഡൊമിസിലിയറി അഡ്മിനസ്ട്രേറ്റര്‍മാരായ പ്രവീണ്‍ ശര്‍മ, ജിനു ജോസഫ്, കെയര്‍ടേക്കര്‍ കെ സി മിനിമോള്‍, ടി വി ബിന്ദു കുമാരി, ആശാവര്‍ക്കര്‍ ബാല മീനാക്ഷി എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം