വമ്പൻ മദ്യവില്പന; ആദ്യ ദിവസം വിറ്റത് 51 കോടിയുടെ മദ്യം, ഏറ്റവും കൂടുതല്‍ പാലക്കാട് തേങ്കുറിശ്ശിയില്‍

തൃശ്ശൂർ: ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന 17/06/21 വ്യാഴാഴ്ച നടന്നത് വമ്പൻ വില്പന. ബെവ്കോയുടേയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ വഴി 59 കോടിയുടെ മദ്യമാണ് വ്യാഴാഴ്ച മാത്രം വിറ്റത്. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശ്ശിയില്‍ വ്യാഴാഴ്ച വിറ്റത്.

ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ബെവ്കോ ഔട്ട്ലെറ്റുകൾ തുറന്നപ്പോൾ നീണ്ട നിരയായിരുന്നു മിക്കയിടങ്ങളിലും. ആകെ 265 ഓട്ട്ലെറ്റുകളിൽ 225 എണ്ണമാണ് ആദ്യ ദിവസം പ്രവർത്തിച്ചത്. ഇതുവഴി 51 കോടിയുടെ മദ്യം വിറ്റു. സാധാരണദിവസങ്ങളിൽ ശരാശരി 30 കോടി മുതൽ 40 കോടി വരെയാണ് വിൽപ്പന ഉണ്ടാകുക. എന്നാൽ ഓണം ക്രിസ്തുമസ് പോലുള്ള ആഘോഷദിവസങ്ങളിൽ 70 കോടി വരെ വിൽപ്പന ഉയരാറുണ്ട്.

തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌‍ലെറ്റില്‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു. സംസ്ഥാനത്താകെ കൺസ്യൂമർഫെഡിന്റെ 32 ഔട്ട്ലെറ്റുകളാണുള്ളത്. ബാറുകളും തുറന്നെങ്കിലും കണക്കുകൾ കിട്ടിയിട്ടില്ല. കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →