ഇ-കൊമേഴ്‌സ്‌ കമ്പനികളില്‍നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിഴയായ ഈടാക്കിയത്‌ 34 ലക്ഷം രൂപ

ന്യൂ ഡല്‍ഹി : ഉത്‌പ്പനം ഏതുരാജ്യത്താണ്‌ നിര്‍മ്മിച്ചത്‌ എന്ന്‌ രേഖപ്പെടുത്താതിരുന്നതിന്റെ പേരില്‍ ഇ-കൊമേഴ്‌സ്‌ സ്ഥാപനങ്ങളില്‍ നിന്ന കഴിഞ്ഞ മൂന്നുമാസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ 34 ലക്ഷം രൂപ പിഴ ഈടാക്കി. സ്ഥാപനങ്ങള്‍ക്ക്‌ ഇത്‌ സംബന്ധിച്ച്‌ 148 നോട്ടീസാണ്‌ അയച്ചിരുന്നത്‌. ഇതില്‍ 58 എണ്ണത്തിലാണ്‌ നിയമലംഘനം കണ്ടെത്തിയത്‌ .അതുമായി ബന്ധപ്പെട്ടാണ്‌ ഇത്രയും പിഴ ഈടാക്കിയത്‌.

ഉത്‌പ്പനം വില്‍ക്കുമ്പോള്‍ അതിന്റെ അടിസ്ഥാന വിവരങ്ങളോടൊപ്പം ഏത്‌ രാജ്യത്താണ്‌ നിര്‍മ്മിച്ചതെന്ന്‌ രേഖപ്പെടുത്തണമെന്ന്‌ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിബന്ധന വച്ചിരുന്നു. അളവുതൂക്ക നിയമപ്രകാരം ഒരുലക്ഷം രൂപ വരെ പിഴകിട്ടാവുന്ന കുറ്റമാണിത്‌. ഇന്ത്യാ -ചൈനാ അതിര്‍ത്തി സംഘര്‍ഷത്തിനിടെയായിരുന്നു സര്‍ക്കാര്‍ നിബന്ധന പ്രാബല്യത്തില്‍ കൊണ്ടുവന്നത്‌. ചൈനീസ്‌ ഉത്‌പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനത്തോടെയായിരുന്നു ഇത്‌. ആത്മനിര്‍ഭര്‍ പദ്ധതിക്ക്‌ പ്രോത്സാഹനം നല്‍കുക കൂടി ലക്ഷ്യമിട്ടാണ്‌ പദ്ധതി മുന്നോട്ടുവച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →