ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നതിന് 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ മാനദണ്ഡമാക്കുമെന്ന് സി ബിഎസ്ഇ. 17/06/21 വ്യാഴാഴ്ച സിബിഎസ്ഇ അധികൃതര്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡമാണ് സിബിഎസ്ഇ കോടതിയെ അറിയിച്ചത്. കോടതി അനുമതിയോടെ ഇക്കാര്യം നടപ്പാക്കും.
പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാര്‍ക്കിന് 30 ശതമാനം വീതം വെയ്‌റ്റേജ് നല്‍കും. പന്ത്രണ്ടാം ക്ലാസിലെ പ്രകടനത്തിന് 40 ശതമാനമായിരിക്കും വെയിറ്റേജ് നല്‍കുക. കൂടാതെ അഞ്ച് പ്രധാന വിഷയങ്ങളില്‍ കുടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരി പരിഗണിക്കും. പതിനൊന്നിലെ യൂണിറ്റ് പരീക്ഷ, ടേം പരീക്ഷ, വാര്‍ഷിക പരീക്ഷ എന്നിവയുടെ മാര്‍ക്ക് പരിഗണിക്കും. 10,11,12 ക്ലാസുകളിലെ മാര്‍ക്കുകളുടെ ആകെത്തുകയെന്ന നിലയിലായിരിക്കും പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം കണക്കാക്കുക.

