തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ യുവജനകമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: പെരുന്തൽമണ്ണയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. എളാട് സ്വദേശി ദൃശ്യയാണ് മരിച്ചത്. സഹോദരി ദേവക്കും കുത്തേറ്റിരുന്നു. ഇത്തരം സംഭവങ്ങൾ പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് കമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോം പറഞ്ഞു. ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേസിലെ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം പൊതുസമൂഹത്തിൽ വ്യാപകമായി യുവജനങ്ങൾക്കിടയിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും യുവജന കമ്മീഷൻ നേതൃത്വം നൽകുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →