എടച്ചേരി: നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് മണ്ണിനടയില്‍ പെട്ട ആള്‍ മരിച്ചു. കായക്കൊടി മയങ്ങിയില്‍ കുഞ്ഞഹമ്മദ് (55) ആണ് മരിച്ചത്. എടച്ചേരി പുതിയങ്ങാടി മുതിരക്കാട്ട് അഹമ്മദിന്റെ വീട്ടുപറമ്പില്‍ 2021 ജൂണ്‍ 16ന് രാവിലെയാണ് ദുരന്തമുണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ കിണറിന്റെ പണി നടക്കുമ്പോള്‍ മേല്‍ഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഒരാളെ അഗ്നി ശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. ജെസിബി ഉപയോഗിച്ച് മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഞ്ഞഹമ്മദിന്റെ മൃതദേഹം പുറത്തെടുത്തത്.
കുഞ്ഞഹമ്മദ് നേരത്ത ഹൂബ്ലിയില്‍ ഹോട്ടല്‍ വ്യാപാരി ആയിരുന്നു. .ഭാര്യ : ആസ്യ. മക്കള്‍: അസ്‌മര്‍,അര്‍ഷാദ്,ഷബാനആസ്‌മി, നഹ്‌റ, മിന്‍ഹ,ഫാത്തിമ,സഹോദരങ്ങള്‍ ഖദീജ,സഫിയ,നൗഷാദ്, നൗഫല്‍,,സക്കീന.

