കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാനുളള ശ്രമം ഇടത് യുവജന സംഘടനകൾ തടഞ്ഞു; ചർച്ചയാകാമെന്ന് കരാർ കമ്പനി

കൊല്ലം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാനുളള ശ്രമം ഇടത് യുവജന സംഘടനകൾ തടഞ്ഞു. 17/06/21 വ്യാഴാഴ്ച കരാർ കമ്പനി ടോൾ പിരിവു തുടങ്ങാനുള്ള പൂജകൾ ആരംഭിച്ചതോടെ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. സ്ഥലത്ത് ഡിവൈഎഫ്‌ഐ, എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ എത്തിയാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ പൊലീസെത്തി പ്രതിഷേധക്കാരെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.

8 മണിയോടെ ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു ശ്രമം. നേരത്തേയും ടോള്‍ പിരിവ് നടത്താനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് നിര്‍ത്തിവെക്കുകയായിരുന്നു.

അതേസമയം, പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കരാർ കമ്പനി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →