ഇന്‍സ്‌റ്റഗ്രാമിന്റെ സുരക്ഷാ പിഴവ്‌ ചൂണ്ടിക്കാണിച്ച ഇന്ത്യന്‍ യുവാവിന്‌ 22 ലക്ഷം രൂപ സമ്മാനം

മുംബൈ: സോഷ്യല്‍ മീഡിയ ഭീമന്‍ ഫെയ്‌സ്‌ ബുക്കിന്റെ ഉടമസ്ഥതയിലുളള ഇമേജ്‌ ഷെയറിംഗ്‌ ആപ്പായ ഇന്‍സ്‌റ്റഗ്രാമിന്റെ ഒരു പ്രധാന സുരക്ഷാ പിഴവ്‌ ചൂണ്ടിക്കാട്ടിയ ഇന്ത്യാക്കാരനായ യുവ ഡവലപ്പര്‍ക്ക്‌ സമ്മാനമായി ലഭിച്ചത്‌ 30,000 അമേരിക്കന്‍ ഡോളര്‍(22ലക്ഷം രൂപ). ഇന്‍സ്‌റ്റഗ്രാമില്‍ അ്‌ക്കൗണ്ട്‌ പ്രൈവറ്റാക്കി വച്ചുപയോഗിക്കുന്നവരെ ബാധിക്കുന്ന പ്രധാനപ്പെട്ട ബഗ്ഗാണ്‌ മയൂര്‍ ഫര്‍ത്താദെ എന്ന 21 കാരന്‍ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്‌തത്‌.

ഇന്‍സ്‌റ്റയിലെ ഒരു അക്കൗണ്ടിനെ ഫോളോ ചെയ്യാതെ തന്നെ അതിലുളള പ്രൈവറ്റ്‌ / ആര്‍ക്കൈവ്‌ഡ്‌ പോസറ്റുകളും സ്‌റ്റോറികളും റീലുകളും ഐജിടിവി വീഡിയോകളും മീഡിയാ ഐഡി ഉപയോഗിച്ച്‌ കാണാന്‍ അനുവദിക്കുന്ന പ്രധാനപ്പെട്ട ഒരു പിഴവാണ്‌ കഴിഞ്ഞ ഏപ്രില്‍ 16ന്‌ മയൂര്‍ അധികൃതരെ അറിയിച്ചത്‌. എന്നാല്‍ ബഗ്ഗിനെക്കുറിച്ചുളള വിവരം ലഭിച്ചതോടെ ജൂണ്‍ 15ന്‌ ഫേസ്‌ബുക്ക്‌ അത്‌ പരിഹരിക്കുകയും ടെയ്‌തു.

ഏതൊരു യൂസറും പോസ്‌റ്റു ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും സ്‌റ്റോറികളും അപരിചിതര്‍ കാണാതിരിക്കാനായി ഇന്‍സ്റ്റയില്‍ അക്കൗണ്ട് പ്രൈവറ്റാക്കാനുളള ഒരു സംവിധാനമുണ്ട്‌. പലരും അത്‌ സ്വകാര്യതയുടെ ഭാഗമായി ഉപയോഗിക്കുന്നുമുണ്ട്‌. ഈ ഫീച്ചര്‍ എനബിള്‍ ചെയ്‌താല്‍ യൂസറെ ഫോളോ ചെയ്യാതെ അയാളുടെ പോസറ്റുകള്‍ മറ്റൊരാള്‍ക്ക്‌ കണാന്‍ സാധിക്കില്ല. ഫോളോ റിക്വസ്‌റ്റ് സ്വീകരിക്കാനും നിരസിക്കാനും വേണ്ടിയുളള മെസ്സേജ്‌ യൂസര്‍മാര്‍ക്ക്‌ ലഭിക്കുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →