റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും അഞ്ചുപേര്‍ക്ക് ഷോക്കേറ്റു

June 17, 2021 - 12:56 pm

കോട്ടയം : പൊട്ടിവീണ വൈദ്യുതി വൈദ്യുതി കമ്പിയില്‍ നിന്ന്‌ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക്‌ ഷോക്കേറ്റു. ഏറ്റുമാനൂര്‍-പേരൂര്‍ റോഡില്‍ തച്ചകുന്നേല്‍ കരോട്ട്‌ ടി.എന്‍ സുധീര്‍(45), മക്കളായ സിദ്ദാര്‍ത്ഥ്‌ (18), ആദിത്‌ (15) അര്‍ജുന്‍ (13) സഹോദരീപുത്രന്‍ രഞ്‌ജിത്‌ എന്നിവര്‍ക്കാണ്‌ ഷോക്കേറ്റത്‌. ഇവര്‍ തെളളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. 2021 ജൂണ്‍ 16 ബുധനാഴ്‌ച രാത്രിയോടെ ആിരുന്നു അകപടം.

സുധീറിന്റെ വീട്ടിലേക്കു കയറുന്ന പടിയിലാണ്‌ റോഡില്‍ പൊട്ടിവീണ കമ്പി കിടന്നിരുന്നത്‌. സുധീറിനാണ്‌ ആദ്യം ഷോക്കേല്‍ക്കുന്നത്‌. കമ്പി വീണ്‌ കിടക്കുന്നതറിയാതെ എത്തി പടിയില്‍ ചവിട്ടിയ സുധീര്‍ വൈദ്യുതാഘാതറ്റേ്‌ വീണു. സുധീര്‍ വീണത്‌ കണ്ട്‌ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഓടിയെത്തിയ മക്കളായ സിദ്ധാര്‍ത്ഥ്‌, ആദിത്‌, അര്‍ജുഎന്നിവര്‍ക്കും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

ഓടിക്കൂടിയ ബന്ധുക്കളും അയല്‍വാസികളും തടിക്കഷണങ്ങള്‍ ഉപയോഗിച്ച്‌ കമ്പി ഉയര്‍ത്തി മാറ്റി. പിന്നാലെ സുധീറിനെയും കുട്ടികളെയും ആശുപത്രിയില്‍ എത്തിച്ചു. സുധീറിനേയും മക്കളേയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ സഹോദരീപുത്രനായ്‌ രഞ്‌ജിത്തിന്‌ ഷോക്കേല്‍ക്കുന്നത്‌. വഴിവിളക്കിനായി വൈദ്യുതി പ്രവഹിപ്പിക്കുന്ന കമ്പിയാണ്‌ പൊട്ടിവീണ്‌ അപകടം ഉണ്ടാക്കയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *