കെ.പി.സി.സി. പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെ ആള്‍ക്കൂട്ടം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 16/06/21ബുധനാഴ്ച്ചയാണ് പുതിയ പ്രസിഡന്റ് ആയി കെ. സുധാകരന്‍ അധികാരമേറ്റത്. ഇന്ദിരാഭവനില്‍ മുതിര്‍ന്ന നേതാക്കളുടേയും എ.ഐ.സി.സി. പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരന്‍ ചുമതലയേറ്റെടുത്തത്.

രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ സുധാകരന്‍ തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →