ഇടുക്കി: ഓണത്തിന് ഒരു മുറം പച്ചക്കറി’; പച്ചക്കറി വിത്തുകളുടെ വിതരണം നടത്തി

ഇടുക്കി: സംസ്ഥാന കൃഷി വകുപ്പ്  സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന ലക്ഷ്യത്തിനായുള്ള സമ്മിശ്ര പച്ചക്കറി വിത്തുകളുടെ പായ്ക്കറ്റ് വിതരണ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ ജസി ജോണി ചടങ്ങില്‍ അദ്ധ്യക്ഷയായി. ജില്ലാ കൃഷി ഓഫീസര്‍ തോംസണ്‍.പി.ജോഷ്വ സ്വാഗതവും കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ സിജി ആന്റണി പദ്ധതി വിശദീകരണവും നടത്തി.

ഡപ്യൂട്ടി ഡയറക്ടര്‍ ആന്‍സി തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍ സെലിനാമ്മ.കെ.പി, അസിസ്റ്റന്റ് കൃഷി ഓഫിസര്‍ സന്ധ്യ, കൃഷി അസിസ്റ്റന്റ് സുബൈദ, മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, വിവിധ കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 70 ലക്ഷം കുടുംബങ്ങളിലേക്കാണ് പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ നല്‍കുന്നത്. ഭക്ഷ്യ സ്വയം പര്യാപ്തതയ്‌ക്കൊപ്പം സുരക്ഷിത ഭക്ഷണവുമാണ് പ്രധാന ലക്ഷ്യം. വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷക സംഘങ്ങള്‍, എന്നിവരുടെ സമ്പൂര്‍ണ്ണ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ‘വിഷരഹിത പച്ചക്കറി ശീലമാക്കൂ’ ‘പ്രകൃതിയില്‍ നിന്നും വിളയട്ടെ ശുദ്ധ ഭക്ഷണം’, ‘ഉണ്ടാകണം കൃഷി മണ്ണിലും മനസ്സിലും’ എന്നിവയാണ് പദ്ധതിയുടെ സന്ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →