ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് നാലാം വാർഡ് സ്വദേശി ജ്യോതികുമാറിന്റെ കൃഷിയിടത്തിൽ തൈ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. വീടുകളിലെ അടുക്കളത്തോട്ടത്തിനുള്ള വിത്തിന്റെ വിതരണോദ്ഘാടനം യുവ കർഷകൻ സുജിത്തിന് വിത്ത് നൽകി മന്ത്രി നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈരഞ്ജിത്, ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ, ബ്ലോക്ക് പഞ്ചായത്തംഗം സുധ സുരേഷ്, വാർഡ് അംഗം ആർ. അശ്വിൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ റോസ്മി ജോർജ്, എസ്.പി അനില, സുരേഷ്. വി.ടി തുടങ്ങിയവർ പങ്കെടുത്തു.
