തിരുവനന്തപുരത്ത് 25 പോലീസുകാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ്‌ പടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു എസ്‌ ഐ ഉള്‍പ്പെട 25 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. കോവിഡ്‌ ആദ്യ തരംഗത്തില്‍ പോലീസുകാര്‍ക്കിടയില്‍ വലിയ തോതില്‍ കോവിഡ്‌ ബാധ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാം വ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. ഈ ആഴ്‌ച മുതലാണ്‌ പോലീസ്‌കാര്‍ക്കിടയില്‍ രോഗ വ്യാപനം കൂടുതലായി കാണാന്‍ തുടങ്ങിയത്‌.

പേരൂര്‍ക്കട സ്‌റ്റേഷനില്‍മാത്രം 12 പോലീസുകാര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. സിറ്റി സ്‌പെഷല്‍ ബ്രാഞ്ചിലെഏഴു പേര്‍ക്കും കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ ആറ്‌ പേര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. പോലീസ്‌ കാര്‍ക്ക്‌ കോവിഡ്‌ ബാധിച്ചാല്‍ ജോലിഭാരം ചൂണ്ടിക്കാട്ടി സമ്പര്‍ക്കമുളള ഉദ്യോഗസ്ഥരെ ക്വാറന്റീനില്‍ വിടുന്ന പതിവില്ലന്നും പോലീസ്‌ കാര്‍ക്കിടയില്‍ പരാതി ഉയര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →