തൃശ്ശൂർ: ഇ-ലോക് അദാലത്ത് ജൂലൈ 10ന്

തൃശ്ശൂർ: കേരള സ്റ്റേറ്റ് ലീഗ് സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ലോക് അദാലത്ത് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജൂലായ് 10 ന് ഇ- അദാലത്ത് മുഖേന നടത്തും. ഹൈക്കോടതി, ജില്ലാ കോടതി, എം എ സി ടി, സബ് കോടതി, മുന്‍സിഫ് കോടതി, മജിസ്ട്രേറ്റ് കോടതികളില്‍ നിലവിലുള്ള കേസുകളും കോടതിയില്‍ എത്താത്ത തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും.

മോട്ടോര്‍ ആക്സിഡന്റ് കേസുകള്‍, സിവില്‍ കേസുകള്‍, ഇലക്ട്രിസിറ്റി ആക്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ചെക്ക് കേസുകള്‍, കുടുംബ തര്‍ക്കം, രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസുകള്‍, ബാങ്ക് ലോണ്‍ റിക്കവറി കേസുകള്‍, ലേബര്‍ ഡിസ്പ്യൂട്ട്സ് എന്നിവയും അദാലത്തില്‍ പരിഗണിക്കും.

കോടതിയില്‍ എത്താത്ത തര്‍ക്കങ്ങളും പരാതികളും അദാലത്തില്‍ പരിഗണിക്കപ്പെടാന്‍ ബന്ധപ്പെട്ട പരാതിക്കാര്‍ക്ക് ജില്ലാ നിയമ സേവന അതോറിറ്റിയെ സമീപിക്കാം. പരാതികളും അപേക്ഷകളും dlsathrissur@gmail.com  എന്ന ഇ-മെയിലില്‍ ജൂണ്‍ 18 നകം സമര്‍പ്പിക്കണം. പരാതിക്കാരന്റെയും എതിര്‍ കക്ഷികളുടെയും ഇ-മെയില്‍ അഡ്രസ്സും ഫോണ്‍ നമ്പറും അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ഫോണ്‍ : 9846700100, 0484-2396717

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →