തൃശ്ശൂർ: ‘കോവാക്സിന്‍’ ലഭ്യതകുറവ്

തൃശ്ശൂർ: 45 വയസ്സിന് മുകളിലുളളവര്‍ക്കായി കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ‘കോവാക്സിന്‍’ ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടില്ലാത്തതിനാല്‍, മുന്‍കൂട്ടി ഈ വാക്സിനുവേണ്ടി ബുക്ക് ചെയ്തവര്‍ക്ക് വാക്സിനേഷന്‍ തത്ക്കാലം നടത്താന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ജില്ലയില്‍ ലഭ്യമായിട്ടുളളത് 45 വയസ്സിനു മുകളിലുളളവര്‍ക്കായുളള ‘കോവിഷീല്‍ഡ്’ വാക്സിനാണ്. ജില്ലയില്‍ ‘കോവാക്സിന്‍’ ലഭ്യമാകുന്ന മുറയ്ക്ക് പത്ര മാധ്യമങ്ങളിലൂടെ അറിയിക്കുന്നതായിരിക്കും. ആയതിനാല്‍ ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ കോവാക്സിനുവേണ്ടി ബുക്ക് ചെയ്തവര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →