വത്തിക്കാൻ : സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്നും പൂറത്താക്കിയ നടപടിയാണ് വത്തിക്കാന്‍ 13/06/21 ഞായറാഴ്ച ശരിവെച്ചത്.
സഭാ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നാണ് ലൂസിക്കെതിരായ കുറ്റം. ഇതില്‍ തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിറ്ററുടെ അപ്പീല്‍ തള്ളിയിരിക്കുന്നത്.