പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്നു

കൊല്ലം: യുവാവിനെ പട്ടാപ്പകല്‍ അച്ചനും മകനും ചേര്‍ന്ന്‌ നടുറോഡില്‍ കുത്തിക്കൊന്നു. കാവനാട്‌ ഓഞ്ചേഴത്ത്‌ കാവിന്‌ സമീപം ഓഞ്ചേരില്‍ വടക്കതില്‍ വീട്ടില്‍ വിഷ്‌ണു(29)ആണ്‌ കൊല്ലപ്പെട്ടത്‌. 2021 ജൂണ്‍ 13ന്‌ ഉച്ചക്ക്‌ ഒരുമണിയോടെയാണ്‌ സംഭവം . ഓട്ടോറിക്ഷാ ഡ്രൈവറായ വിഷ്‌ണു ബൈക്കിന്‌ സൈഡ്‌ കൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ്‌ കത്തിക്കുത്തില്‍ കലാശിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ പളളിക്കാവില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന കാവനാട്‌ മാര്‍ക്കറ്റിലെ ഇറച്ചിവെട്ടു തൊഴിലാളിയും മധുര സ്വദേശിയുമായ പ്രകാശ്‌, മകന്‍ രാജപാണ്ഡ്യന്‍ എന്നിവരെ ശക്തകുളങ്ങര പോലീസ്‌ അറസറ്റ്‌ ചെയ്‌തു.

സംഭവശേഷം സ്ഥലത്തുനിന്നും കടന്ന പ്രതികളെ തേടി പോലീസ്‌ നായ മണംപിടിച്ച കാവനാട്‌ അരവിളകടവിലെത്തി. തുടര്‍ന്ന്‌ കൊല്ലം എസിപി ടിബി വിജയന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ കുരീപ്പുഴ കടവില്‍ നിന്നും പ്രതികളെ കസ്‌റ്റഡിയിലെടുത്തു. പലയിടങ്ങളിിലായി വാടകയ്‌ക്ക്‌ താമസിക്കുന്ന പ്രകാശ്‌ അടുത്തയിടെയാണ്‌. പളളിക്കാവിലെത്തിയത്‌. വിഷ്‌ണുവിന്റെ മൃതദേഹം 14ന്‌ സംസ്‌കരിക്കും. ഭാര്യ: അശ്വതി. മകന്‍: ആദിത്യന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →