ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ഹിമാചൽ പ്രദേശിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്

ന്യൂഡൽഹി : അയൽ സംസ്ഥാനങ്ങളിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് ഞായറാഴ്ച(13/06/21) ഹിമാചൽ പ്രദേശിലെ പർവാനൂവ് ചെക്ക്പോസ്റ്റിൽ വിനോദ സഞ്ചാര വാഹനങ്ങളുടെ തിരക്ക്.

വേനൽക്കാലത്തെ ചൂടിനെ മറികടക്കാൻ വിനോദ സഞ്ചാരികൾ കൂട്ടമായാണ് ഹിമാചലിലെ മലകളിലേക്ക് സഞ്ചരിച്ചത്.

അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികളിൽ ഏറിയ കൂറും.

ശനിയാഴ്ച (12/06/21) വൈകുന്നേരം മുതലാണ് ടൂറിസ്റ്റ് വാഹനങ്ങളുടെ തിരക്ക് ക്രമാതീതമായി വർധിച്ചത്.

വൻതോതിലുള്ള ജനപ്രവാഹം കണക്കിലെടുത്ത് ഇ-പാസുകൾ സ്കാൻ ചെയ്യുന്നതിന് അധിക സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →