തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിലപാടില്‍ അതൃപ്തി വ്യക്തമാക്കി സിപിഐ. വിവാദത്തിന് പിന്നാലെ എ കെ ശശീന്ദ്രന്‍ സ്വീകരിക്കുന്ന നിലപാട് മുന്‍ മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതാണെന്നാണ് സിപിഐയുടെ ആക്ഷേപം. മുന്‍ റവന്യു, വനം മന്ത്രിമാര്‍ക്ക് മരംകൊള്ളയില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്ന സിപിഐ, നിലവിലെ വനം മന്ത്രിയുടെ നിലപാടിനെതിരെ മുന്നണിയിൽ അതൃപ്തി അറിയിച്ചതായാണ് വിവരം.
തന്റെ കാലത്തല്ല മരം മുറി നടന്നത് എന്ന് ശശീന്ദ്രന്‍ ആവര്‍ത്തിക്കുന്നത് തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇടയാക്കുന്നു. ശശീന്ദ്രന്റെ പരാമര്‍ശം മുന്‍ മന്ത്രിക്ക് തെറ്റ് പറ്റിയെന്ന് വ്യാഖ്യാനിക്കാന്‍ ഇടയാക്കുന്നു. എന്തിനാണ് തന്നെ വേട്ടയാടുന്നത് എന്ന് നിരന്തരം ആവര്‍ത്തിക്കുന്ന ശശീന്ദ്രന്‍ മരംമുറിയില്‍ മുന്‍മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതായും സിപിഐ ചൂണ്ടിക്കാട്ടുന്നു.

