‘കൃഷ്ണദാസ് ഒന്നുമറിയറുത് ‘ കെ സുരേന്ദ്രന്റേതെന്ന് പറയപ്പെടുന്ന പുതിയ ശബ്ദരേഖ പുറത്തു വിട്ട് പ്രസീത

കണ്ണൂർ: സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് 12/06/21 ശനിയാഴ്ച പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ കുറിച്ച് കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നത്.

‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് (ജാനുവിനോട്) പറയണം. ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വച്ചിട്ട് ഇന്നലെ മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടു നടക്കുകയാണ്. രാവിലെ ഒരു ഒമ്പത് ഒമ്പതേകാലാകുമ്പോള്‍ ഞാന്‍ വരാം’, എന്നാണ് പണം നല്‍കാന്‍ ഹോട്ടല്‍ മുറിയില്‍ വരുന്നതിന് മുമ്പുള്ള സംഭാഷണത്തിലുള്ള സുരേന്ദ്രന്റെ ആവശ്യം.

ഇതിന് മുമ്പ് പലതവണ വിളിച്ചിരുന്നെങ്കിലും എന്‍ഡിഎയിലേക്ക് തിരികെ വരാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നീട് താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് സുരേന്ദ്രന്‍ ജാനുവിനെ മുന്നണിയില്‍ എത്തിച്ചതെന്ന് പ്രസീത പറഞ്ഞു. മുസ്ലീം ലീഗില്‍ നിന്നും ക്ഷണം ലഭിച്ചതിനാലാണ് ജാനു എന്‍ഡിഎയിലേക്ക് പോകാന്‍ തയ്യാറാകാതിരുന്നത്. അതിനാലാണ് തങ്ങള്‍ക്ക് ഇടപെടേണ്ടതായി വന്നതെന്നും പ്രസീത നേരത്തെ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →