കൊല്‍ക്കത്ത: കര്‍ഷക സമരത്തിനിടെ പശ്ചിമ ബംഗാള്‍ സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അനില്‍ മല്ലിക് അറസ്റ്റില്‍. ഒരു മാസത്തിന് ശേഷമാണ് 10/06/21 വ്യാഴാഴ്ച പ്രതി അറസ്റ്റിലായത്. ബലാത്സംഗം ചെയ്യപ്പെട്ട 25 കാരിയായ യുവതി പിന്നീട് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഡെല്‍ഹിയിലേക്കുള്ള ട്രെയിനിലും പിന്നീട് തിക്രി അതിര്‍ത്തിയില്‍ സ്ഥാപിച്ച കൂടാരത്തിലും 25 കാരിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
മൂന്ന് പേര്‍ക്കെതിരെയായിരുന്നു യുവതിയുടെ പിതാവിന്റെ പരാതി. പരാതി പ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഹരിയാനയുടെയും ഡെല്‍ഹിയുടെയും അതിത്തിയിലെത്തിയപ്പോഴാണ് ഇവരെ ബലാത്സംഗം ചെയ്തതെന്നാണ് സ്ത്രീയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഏപ്രിലിലായിരുന്നു സംഭവം നടന്നത്, പിന്നാലെ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ യുവതി ഏപ്രില്‍ 30നാണ് മരിച്ചത്.
കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ ഡെല്‍ഹി അതിര്‍ത്തിയില്‍ പോയ യുവതി ഏപ്രില്‍ 10നാണ് വീട്ടില്‍ തിരിച്ചെത്തിയത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ ഏപ്രില്‍ 26 ന് ഝജ്ജാര്‍ ജില്ലയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 30ന് യുവതി മരിച്ചു. ഇതിന് ശേഷമാണ് മകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.