തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ പഠന സ്‌കൂള്‍ തുടങ്ങുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. സംഘടനാ തലത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ പഠനമില്ല. ജനത്തിന് വേണ്ടത് ജീവിതവുമായി ബന്ധമുളള രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമേഖലകളിലായിട്ടായിരിക്കും പഠന കേന്ദ്രങ്ങള്‍ . കൊച്ചിയിലും കേഴിക്കോട്ടും ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
താന്‍ ബിജെപിയിലേക്ക പോകുമെന്നത് നുണപ്രചരണമാണെന്നും കാലങ്ങളായി സിപിഎം ഇതുപറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നും സുധാരന്‍ പറഞ്ഞു. ആചാര സംരക്ഷണത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ല .സ്‌ത്രീ പുരുഷ സമത്വും ആചാര സംരക്ഷണവും രണ്ടാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

