തിരുവനന്തപുരം :സംസ്ഥാനത്തെ പുതിയ അഡീണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായി അശോക് ചെറിയാന്‍, കെപി ജയചന്ദ്രന്‍ എന്നിവരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അഡീഷണല്‍ സ്‌റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറുമായി ഗ്രേഷ്യസ് കുര്യാക്കോസിനേയും സ്‌റ്റേറ്റ് അറ്റോര്‍ണിയായി എന്‍ മനോജ് കുമാറിനേയു നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഹൈക്കോടതിയില്‍ സീനിയര്‍ ഗവ. പ്ലീഡറായി സേവനമനുഷ്ടിക്കുന്ന പി നാരായണനെ അധിക സാമ്പത്തിക ബാധ്യത കൂടാതെ അഡീഷണല്‍ പബ്ലിക്ക് പ്രൊസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
അഡീഷണല്‍ അഡ്വ. ജനറലായി നിയമിതനായ അശോക് ചെറിയാന്‍ കഴിഞ്ഞ 42 വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ അഭിഭാഷകനാണ് പരേതനായ അഡ്വ എംഎംചെറിയാന്റെ മകനാണ്. ഭരണ ഘടന ,സിവില്‍,തൊഴില്‍ നിയമങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ഥ മേഖലകളില്‍ നൈപുണ്യം നേടിയ അദ്ദേഹം മഹാത്മഗാന്ധി സര്‍വകലാശാല,കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് , കേരളകോ-ഓപ്പറേറ്റീവ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ,കേരളാ ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ബോര്‍ഡ് എന്നിവയുടെ സ്റ്റാന്റിംഗ് കോണ്‍സെല്‍ കോണ്‍സല്‍ ആണ് .മുന്‍കാലങ്ങളില്‍ കൊച്ചി നഗരസഭയുടെയും, കെഎസ്‌എഫ്‌ഇയുടെയും സ്റ്റാന്റിംഗ് കോണ്‍സെല്‍ ആയി പ്രര്‍ത്തിച്ചിട്ടുണ്ട്. പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ മ്മീഷന്‍ അംഗമായിരുന്നു. ആള്‍ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ് .
സിപിഐയുടെ നോമിനി യാണ് കെപി ജയചന്ദ്രന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആകുന്നത്. കേരള ബാര്‍കൗണ്‍സില്‍ മുന്‍ ചെയര്‍മാനായിരുന്ന ജയചന്ദ്രന്‍ ദീര്‍ഘകാലം തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു. തിരുവനന്തപുരത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിദ്ധ്യമാണ്.
സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലായി നിയമിതനായ എന്‍ മനോജ്‌കുമാര്‍ എറണാകുളം ലോകോളേജില്‍ നിന്ന് നിയമ ബിരുദം നേടിയശേഷം 1992ല്‍ പ്രഗത്ഭ അഭിഭാഷകന്‍ സികെ ശിവശങ്കര പണിക്കരുടെ ജൂണിയറായി കേരള ഹൈക്കോടതിയില്‍ പ്രക്ടീസ് ആരംഭിച്ചു. .ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍നെന്‍റ് പ്ലീഡര്‍, ,സ്‌പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഹൈക്കോടതിയില്‍ വിവിധ തഗദ്ദേശ സ്ഥാപനങ്ങളുടെയും മലബാര്‍ ദേവസ്വത്തിന്‍റെയും സ്റ്റാന്‍റിംഗ് കോണ്‍സെല്‍ ആയിരുന്നു. 2006ല്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ സെക്രട്ടറിയായിതെരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ കേരള ബാര്‍ കൗണ്‍സിലിലേക്കും തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ വൈസ് ചെയര്‍മാന്‍ ആണ്. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ ക്‌സിക്യൂട്ടീവ് അംഗവുമാണ് മനോജ്‌കുമാര്‍.
അഡീൽണല്‍ ഡയറക്ര്‍ ഓഫ് പ്രോസികൂഷനായി നിയമിതനായ ഗ്രേഷ്യസ് കുര്യാക്കോസ് കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് . .മാംഗളൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഒന്നാം റാങ്കോടെ എല്‍ എല്‍ബി ബിരുദം നേടിയ ശേഷം 1983ല്‍ അഭിഭാഷകനായി എന്‍ റോള്‍ചെയ്‌തു. തലശേരിയ്‌ല്‍ പ്രശസ്‌ത ക്രിമിനല്‍ അഭിഭാഷകനായ വി.ബാലനുകീഴില്‍ പ്രാക്ടീസ് ആരംഭിച്ചു. മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റീസ് ആയിരുന്ന യശഃശരീരനായ പി സുബ്രമണ്യം പോറ്റിയുടെ കീഴില്‍ സുപ്രീം കോടതിയില്‍ ബാര്‍കൗണ്‍ഡസില്‍ ഫെലോഷിപ്പോടുകൂടി പരിശീലനം നേടിയശേഷം കേരള ഹൈക്കോടതിയില്‍ അഭിഭാഷക വൃത്തി ആരംബിച്ചു. 2011ല്‍ സീനിയര്‍ അഭിഭാഷക പദവി ലഭിച്ചു.
അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിതനായ പി നാരായണന്‍ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്‌ഠപുരം സ്വദേശിയാണ് മംഗലാപുരം ജെഎസ്‌എസ് ലോകോളേജില്‍ നിന്നും നിയമ ബിരുദം നേടിയ ശേഷം തലശ്ശേരി ബാറില്‍ അഭിഭാഷകനായി പ്രകാടീസ് ആരംഭിച്ചു. 25 വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ പ്രക്ടീസ് ചെയ്‌തുവരുന്നു. 2009-2011 കാലയളവില്‍ സീനിയര്‍ ഗവ.പ്ലീഡര്‍ ആയി പ്രവര്‍ത്തിച്ചു. ക്രിമിനല്‍ സിവില്‍ ,ഭരണഘടനാ നിയമങ്ങളില്‍ നിരവധി കേസുകളില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായി. നിരവധി തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഹൈക്കോടതിയിലെ സ്റ്റാന്‍റിംഗ് കോണ്‍സെല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് .

