യു.എസില്‍ ടിക്ക് ടോക്ക് നിരോധനം നീക്കും

വാഷിങ്ടണ്‍: വീചാറ്റ്, ടിക്ക്ടോക്ക് തുടങ്ങിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കാന്‍ െബെഡന്‍ ഭരണകൂടം നീക്കം തുടങ്ങി.
പകരം എല്ലാ വിദേശ ആപ്പുകളും സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണി പരിശോധിക്കാന്‍ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിനോട് പ്രസിഡന്റ് ജോ െബെഡന്‍ നിര്‍ദേശിച്ചതായി െവെറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്താണ്‌ െചെനീസ് ആപ്പുകളായ വീചാറ്റ്, ടിക്ക്ടോക്ക് എന്നിവ പുതുതായി ഡൗണ്‍ലോഡ് ചെയ്യുന്നതിന് യു.എസില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, കോടതി ഇടപെടല്‍ മൂലം ഈ ഉത്തരവ് നടപ്പാകുകയുണ്ടായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →