ന്യൂ ഡല്‍ഹി: രാജ്യത്തെ വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി പൊതുമേഖലാ ബാങ്കുകള്‍. വാക്‌സിന്‍ എടുത്തവരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് അധിക പലിശ നല്‍കുന്നത്. വാക്‌സിന്റെ ഒരു ഡോസെങ്കിലും എടുത്തവര്‍ക്ക് 0.30ശതമാനം അധികപലിശയാണ് യുകോ ബാങ്ക് നല്‍കുന്നത്. 999 ദിവസ കാലയിളവിലെ നിക്ഷേപങ്ങല്‍ക്കാണ് നിരക്ക് ബാധകം.
സെന്‍ട്രല്‍ബാങ്ക് കാല്‍ശതമാനം പലിശയാണ് അധികമായി നല്‍കുക. ഇമ്യൂണ്‍ ഇന്ത്യ ഡെപ്പോസിറ്റ് സ്‌കീംഎന്ന പേരിലാണ് സെന്‍ട്രല്‍ ബാങ്ക് പദ്ധതി അ്‌വതരിപ്പിച്ചിരിക്കുന്നത്. 1,111 ദിവസമാണ്. നിക്ഷേപത്തിന്റെ കാലാവധി. പുതിയ നിക്ഷേപക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ ഇത്തരം നിക്ഷേപ പദ്ധതികളുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷ.

