പത്തനംതിട്ട: ജല ശക്തി അഭിയാന്‍ പദ്ധതി-ശാസ്ത്രീയ ജല പരിപാലനം വെബിനാര്‍ 9ന്

പത്തനംതിട്ട: ജല സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ജല ശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ശാസ്ത്രീയ ജല  പരിപാലനം’ എന്ന വിഷയത്തില്‍ ജൂൺ ഒന്‍പതിന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ വെബിനാര്‍ നടത്തും.

കേരള കാര്‍ഷിക സര്‍വകലാശാല കല്ലുങ്കല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ഹെഡ് ഡോ.എം. ഇന്ദിര ഉദ്ഘാടനം നിര്‍വഹിക്കും. പത്തനംതിട്ട കെവികെ  ഹെഡ് ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിക്കും.  കേരള കാര്‍ഷിക സര്‍വ്വകലാശാല  പടണക്കാട് കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ പ്രൊഫസര്‍ ഡോ. വി.എം. അബ്ദുള്‍ ഹക്കീം മുഖ്യപ്രഭാഷണം നടത്തും. പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ meet.google.com/btu-bbbd-dzf എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ വെബിനാറില്‍ പ്രവേശിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Share
അഭിപ്രായം എഴുതാം