കോഴിക്കോട്: ഹോര്‍ട്ടികോര്‍പ്പില്‍ നാടന്‍ പച്ചക്കറിച്ചന്ത 11 വരെ

കോഴിക്കോട്: ലോക്ക്ഡൗണ്‍ മൂലം വിപണി നഷ്ടപ്പെട്ട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായ വില നല്‍കുവാന്‍ കോഴിക്കോട് ഹോര്‍ട്ടിക്കോര്‍പ് ജൂണ്‍ 11 വരെ നാടന്‍ പച്ചക്കറികള്‍ക്കായി ചന്ത സംഘടിപ്പിക്കുന്നു. ഹോര്‍ട്ടികോര്‍പിന്റെ വേങ്ങേരി, ചേവരമ്പലം, കക്കോടി, അത്തോളി, കൊയിലാണ്ടി, എലത്തൂര്‍, തോടന്നൂര്‍, വില്യപ്പള്ളി, മൊകേരി, തണ്ണീര്‍പ്പന്തല്‍ (ആയഞ്ചേരി)  സ്റ്റാളുകളില്‍ കാർഷിക ഉൽപ്പന്നങ്ങൾ ലഭിക്കും.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച വെണ്ട, പയര്‍, പടവലം, എളവന്‍, വെള്ളരി ബീറ്റ്‌റൂട്ട്, വഴുതിന, ചേന, ഇഞ്ചി, മരച്ചീനി, തക്കാളി മാമ്പഴം, പപ്പായ, പൈനാപ്പിള്‍ നേന്ത്രക്കായ, നേന്ത്ര പഴം, ഞാലി പൂവന്‍, മൈസൂര്‍ പൂവന്‍ ക്യാരറ്റ്, ക്യാബേജ്, ഉരുള കിഴങ്ങ്, ബീന്‍സ് തുടങ്ങിയവ കൂടാതെ ഡ്രാഗന്‍ ഫ്രൂട്ട്, മൂന്നാര്‍ ഓറഞ്ച്, പാഷന്‍ ഫ്രൂട്ട്, ബട്ടര്‍ ഫ്രൂട്ട് അടക്കമുള്ള അപൂര്‍വ ഇനം പഴങ്ങളും ന്യായ വിലക്ക്  ലഭിക്കും.

Share
അഭിപ്രായം എഴുതാം