ദോഹ-ഷാര്‍ജ ഖത്തര്‍ എയര്‍വെയ്‌സ്‌ പുനരാരംഭിക്കുന്നു

ദോഹ: നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ദോഹ-ഷാര്‍ജ ഖത്തര്‍ എയര്‍വെയ്‌സ്‌ പുനരാരംഭിക്കുന്നു..ജൂലൈ 1 മുതല്‍ പ്രതിദിന സര്‍വീസ്‌ ആരംഭിക്കുെമന്ന്‌ ഖത്തര്‍ മാനേജ്‌മെന്റ് അറിയിച്ചു. ഖത്തറിനെതിരെ യുയെഇ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ നിര്‍ത്തിവച്ചിരുന്ന സര്‍വീസാണ്‌ നാലുകൊല്ലത്തിനുശേഷം പുനരാരംഭിക്കുന്നത്‌.

അടുത്തമാസം 1 മുതല്‍ദോഹയില്‍ നിന്ന്‌ എല്ലാ ദിവസവും ഷാര്‍ജയിലേക്കം തിരിച്ചും സര്‍വീസുകള്‍ നടത്തുമെന്ന്‌ ഖത്തര്‍ എയര്‍വെയ്‌സ്‌ അറിയിച്ചു. മൂന്നര വര്‍ഷത്തിലേറെ നീണ്ട ഉപരോധം പിന്‍വലിക്കാന്‍ ഈവഷം ജനുവരി ആദ്യവാരം റിയാദില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ തീരുമാനമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →