റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജൂൺ 9 ബുധനാഴ്ച മുതല്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം

June 8, 2021 - 9:52 am

കൊച്ചി: മണ്‍സൂണ്‍കാല ട്രോളിങ് 09/06/21 ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വരും.52 ദിവസത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും.

ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല.

നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പരമ്പരാഗത വള്ളങ്ങള്‍ക്കു മത്സ്യബന്ധനത്തിലേര്‍പ്പെടാന്‍ വിലക്കില്ല. അതേസമയം ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

അതേസമയം, തൊഴില്‍രഹിതരായവര്‍ക്ക് സൗജന്യ റേഷനുപുറമെ ഇത്തവണ 1200 രൂപ നല്‍കാനും നടപടിയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *