യു എസില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

വാഷിംങ്‌ടണ്‍: യുഎസിലെ മിനിയാപോളിസില്‍ മൂന്നുസ്ഥലങ്ങളില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 1.30ഓടെ വടക്കന്‍ മിനിയ പോളിസിലെ സെക്കന്റ് സ്‌ട്രീറ്റ്‌ 22 അവന്യുവില്‍ ഒരു സ്‌ത്രീക്കാണ്‌ ആദ്യം വെടിയേറ്റത്‌.പോലിസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മിനിറ്റുകള്‍ക്കുശേഷം അടുത്ത വെടിവെയ്‌പ്പുണ്ടായി . ഈസ്റ്റ്‌ ലേക്ക്‌ സ്‌ട്രീറ്റിന്‌ സമീപമായിരുന്നു ഇത്‌. രണ്ട്‌ കാറുകളിലായി എത്തിയവര്‍ തമ്മില്‍ തര്‍ക്കം ആരംഭിക്കകുയും പരസ്‌പരം വെടിവയ്‌ക്കുകയുമായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. . തര്‍ക്കം കണ്ട്‌ സ്ഥലത്തെത്തിയ യാത്രക്കാരനാണ്‌ ഇവിടെ വെടിയേറ്റത്‌. പുലര്‍ച്ചെ രണ്ടോടെ സൗത്ത്‌ ഫിപ്‌ത്ത്‌ സ്‌ട്രീറ്റിലുണ്ടായ മൂന്നാമത്തെ സംഭവത്തില്‍ വെടിയേറ്റ ആളെ ആശുപത്രിയിലെത്തിച്ചങ്കിലും മരിച്ചതായി പോലീസ്‌ അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →