ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കൊപ്പം കോവിഡ് -19 വാര്‍ഡുകളില്‍ മാതാപിതാക്കാളെയും അനുവദിക്കാന്‍ സാധ്യത.ഡോക്ടര്‍മാര്‍ക്കും മറ്റ് മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമൊപ്പം മാതാപിതാക്കാളെ നിര്‍ത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണ്.
മൂന്നാം തരംഗത്തില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ കോവിഡിന് കൂടുതല്‍ ഇരയാകാമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. പീഡിയാട്രിക് കോവിഡ് -19 വാര്‍ഡുകളിലേക്ക് മാതാപിതാക്കളെ അനുവദിക്കുന്നതിനെക്കുറിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ യോഗത്തിലും മൂന്നാം തരംഗത്തെക്കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച ടാസ്ക് ഫോഴ്സിലും ഇത് ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.

