ലക്‌നൗ: വിവാദ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് കടും പിടുത്തമാണെന്നും ഇതിനെതിരായ കര്‍ഷക രോഷം അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും അത് ബിജെപിയുടെ ഇഗോയെ തകര്‍ക്കുമെന്നും സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. കര്‍ഷകരുടെ ഐക്യം ബിജെപിയുടെ അഹംഭാവത്തെ ഇല്ലാതാക്കും. ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ കര്‍ഷകരുടെ അവസ്ഥ മോശമായി. കര്‍ഷകരെ സാമ്പത്തികമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം ബിജെപി നടപ്പാക്കിയ കറുത്ത കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക സമ്പദ്വ്യവസ്ഥയെ മുഴുവന്‍ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
”പ്രക്ഷോഭത്തിലുള്ള കര്‍ഷകരുടെ ഐക്യം ബിജെപിയുടെ അഹംഭാവത്തെ തകര്‍ക്കും,” അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം നല്‍കി വോട്ട് പിടിച്ച ബിജെപി, അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ലാഭകരമായ വില പോലും ഉറപ്പാക്കിയില്ല. തല്‍ഫലമായി, കര്‍ഷകര്‍ അവരുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാര്‍ക്ക് പറയുന്ന വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു,” കര്‍ഷകര്‍ക്ക് ക്ഷേമപദ്ധതികള്‍ വഴി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ മാധ്യമ പരസ്യങ്ങളില്‍ മാത്രമാണ് കാണുന്നത്”അദ്ദേഹം പറഞ്ഞു.

