നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് 2016 പുറത്തിറങ്ങിയ കസബക്ക് രണ്ടാംഭാഗം ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി നൽകിയിരിക്കുകയാണ് ഗുഡ്വിൽ എന്റർടൈമെന്റ്സ് .
ഷെയിൻ നിഗത്തിന്റ വെയിൽ അടുത്തുതന്നെ ഉണ്ടാകും എന്ന് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട മോഷൻ പോസ്റ്ററിന് താഴെയാണ് ഒരു ആരാധകൻ കസബയുടെ രണ്ടാംഭാഗം ഉണ്ടാവുമോ എന്ന ചോദ്യവുമായി എത്തിയത്. പരമാവധി ചോദ്യങ്ങൾക്ക് ഗുഡ്വിൽ എന്റർടെയ്മെന്റ് സ് മറുപടി നൽകുകയുണ്ടായി.
മമ്മൂട്ടി നായകനായ കസബയിൽ നേഹ സക്സേന, വരലക്ഷ്മി ശരത് കുമാർ , സമ്പത്ത് രാജ്, ജഗദീഷ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തിയത്.

