ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി വെയിലിൽ ഷെയിൻ

നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമായ വെയിലിന്റെറിലീസ് ഇക്കഴിഞ്ഞ ജൂൺ നാലിന് ചെയ്യാൻ പദ്ധതിയിട്ടിരുന്നു എങ്കിലും കോവിഡിന്റ സാഹചര്യത്തിൽ അത് മാറ്റുകയായിരുന്നു.
എന്നാൽ വൈകാതെ തന്നെ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് നിർമ്മാതാക്കൾ പറഞ്ഞത്.

ചിത്രം ഒടിടി റിലീസ് ആയിരിക്കുമോ എന്ന ആരാധകന്റ ചോദ്യത്തിന് ചുണ്ടിൽ എരിയുന്ന സിഗററ്റുമായി ഷെയിൻ നിൽക്കുന്ന ഹൃസ്വ വീഡിയോ പുറത്തിറക്കി കൊണ്ടാണ് ചോദ്യത്തിന് ഉത്തരമായി അല്ല എന്ന് നിർമ്മാതാക്കൾ കുറിച്ചത്.

എ ജേർണി ടു സൺറൈസ് എന്ന് പറഞ്ഞു കൊണ്ട് ഈ ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്ത് വന്നിരുന്നു. നടൻ സുരാജ് വെഞ്ഞാറമ്മൂടും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം ഷാസ് മുഹമ്മദും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ് നിർവ്വഹിക്കുന്നത്.

Share
അഭിപ്രായം എഴുതാം