ഓഹരികളെ തളര്‍ത്തി ആര്‍ബിഐ ധനനയം

മുംബൈ: നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാത്ത ആര്‍ബിഐ ധനനയത്തിന് പിന്നാലെ തളര്‍ന്ന് ഓഹരി. ആറാംതവണയും അടിസ്ഥാനനിരക്കുകള്‍ നിലനിര്‍ത്താനുള്ള ആര്‍.ബി.ഐ. തീരുമാനം ബാങ്കിങ് ഓഹരികളെ തളര്‍ത്തി. സെന്‍സെക്‌സ് 132.38 പോയിന്റ് നഷ്ടത്തില്‍ 52,100.05ലും നിഫ്റ്റി 20.10 പോയിന്റ് താഴ്ന്ന് 15,670.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1,832 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,279 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം യോഗത്തില്‍ കുറഞ്ഞതും സൂചികകളില്‍ പ്രതിഫലിച്ചു. വളര്‍ച്ചാ പ്രതീക്ഷ 10.5 ശതമാനത്തില്‍നിന്ന് 9.5 ശതമാനമായാണു കുറച്ചത്. നിക്ഷേപസ്വരം അക്കോമഡേറ്റീവായി തുടര്‍ന്നതാണ് ഏക ആശ്വാസം. വിദേശിയരെ ആകര്‍ഷിക്കാന്‍ ഇതു സഹായിക്കും.

അതേസമയം രാജ്യാന്തര വിപണികള്‍ ഉണര്‍ന്നതും ബോണ്ട് വരുമാനം വര്‍ധിച്ചതും വിദേശനിക്ഷേപങ്ങളില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. വില്‍പ്പനസമ്മര്‍ദം കടുത്തതോടെ നിക്ഷേപകര്‍ ലാഭമെടുപ്പിന് ഉല്‍സാഹിച്ചു. നെസ്ലെ, എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്‌സ്, ഗ്രാസിം, ബജാജ് ഫിന്‍സര്‍വ്, കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി. തുടങ്ങിയ ഓഹരികള്‍ നഷ്ടംവരിച്ചു. ബി.എസ്.ഇ. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികള്‍ 0.5 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോഡ് പ്രകടനങ്ങളും ലാഭമെടുപ്പിന് വഴിവച്ചു. അതേസമയം സൂചികകള്‍ വലിയ നഷ്ടങ്ങളിലേക്കു നീങ്ങാതിരുന്നതു പ്രതീക്ഷ നല്‍കുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →