200 ലധികം കേസുകളിലെ പ്രതി പോലീസ്‌ കസ്‌റ്റഡിയില്‍

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവും 200 ലധികം കേസുകളില്‍ പ്രതിയുമായ ബിജു സെബാസ്റ്റ്യന്‍ അറസ്റ്റില്‍. പോത്തന്‍കോട്‌ സ്വദേശിയാണിയാള്‍. ഇയാളെ ചോദ്യം ചെയ്‌തതിലൂടെ മധ്യകേരളത്തില്‍ നടന്ന വമ്പന്‍ മോഷണ പരമ്പരകളെക്കുറിച്ചുളള വിവരങ്ങള്‍ പോലീസിന്‌ കിട്ടി. തിരുവനന്തപുരം,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിലായി 200 ലധികം മോഷണകേസുകളില്‍ പ്രതിയാണിയാള്‍. അടുത്തിടയാണിയാള്‍ ജയില്‍ മോചിതനായത്‌.

ഒടുവില്‍ മാന്നാര്‍ മട്ടേല്‍ പളളിയില്‍ മോഷണം നടത്തിയശേഷം ചെങ്ങന്നൂര്‍ പ്രദേശത്ത്‌ ബൈക്കില്‍ ചുറ്റി കറങ്ങുന്നതിനിടെയാണ്‌ രാത്രികാല പട്രോളിംഗിനിറങ്ങിയ പോലീസിന്റെ പിടിയില്‍ പെടുന്നത്‌. ചെന്നിത്തലയില്‍ വച്ച് സംശയം തോന്നിയാണ്‌ പോലീസ്‌ ബിജുവിനെ കസ്‌റ്റഡിയിലെടുത്തത്‌. ജയില്‍ വച്ച്‌ പരിചയപ്പെടുന്ന മറ്റു മോഷ്ടാക്കളുമായി ചേര്‍ന്ന്‌ കവര്‍ച്ച നടത്തുകയാണ്‌ പതിവ്‌ . മോഷണം ആസൂത്രണം ചെയ്യുന്ന സ്ഥലങ്ങളില്‍ നേരത്തേ തമ്പടിക്കും. ഒറ്റപ്പെട്ട വീടുകളും കെട്ടിടങ്ങളും കണ്ടെത്തി അവിടെ കിടന്നുറങ്ങും മോഷണം നടത്തിയശേഷം മറ്റൊരു സ്ഥലത്തേക്ക്‌ മുങ്ങും ഇതാണ്‌ രീതി .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →