ശ്രീ ചിത്രാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടര്‍ പ്രൊഫസര്‍ കെ.ജയകുമാര്‍ വിരമിക്കുന്നു

തിരുവനന്തപുരം; കാര്‍ഡിയോ തൊറാസിക്ക്‌ സര്‍ജറി വിവിഭാഗം സീനിയര്‍ പ്രൊഫസറും ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡയറക്ടറുമായ പ്രൊഫസര്‍ കെ.ജയകുമാര്‍ രണ്ടുപതിറ്റാണ്ടിന്റെ സേവനത്തിന്‌ ശേഷം 2021 ജൂണ്‍ 2ന്‌ വിരമിച്ചു. 1981ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക്‌ സര്‍ജറി ലക്‌ചററായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1995ല്‍ സൗത്ത്‌ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്‌ഡില്‍ റോയല്‍ അഡ്‌ലെയ്‌ഡ്‌ ഹോസ്‌പ്പിറ്റലില്‍ കാര്‍ഡിയോ തൊറാസിക്ക്‌ സര്‍ജറിയില്‍ സീനിയര്‍ രജിസ്‌ട്രാറായി ജോലി ചെയ്‌തിരുന്നു.

വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക്ക്‌ വിഭാഗത്തില്‍ പ്രൊഫസറായി പ്രവേശിക്കുകയും കൊറോണറി ആര്‍ട്ടറി ബൈപ്പാസ്‌ സര്‍ജറിയുടെ സ്ഥിര വിഭാഗം ആരംഭിക്കുകയും ചെയ്‌തു. കാലിക്കറ്റ്‌ മെഡിക്കല്‍ കോളേജിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 2001ല്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തൊറാസിക്‌ വിഭാഗത്തില്‍ പ്രൊഫസറായി നിയമിക്കപ്പെട്ട അദ്ദേഹം 2021 വരെയുളള സേവന കാലത്ത്‌ പതിനായിരത്തിലധികം പ്രധാന ഹൃദയ ശസ്‌ത്രക്രി.കള്‍ നടത്തി. അദ്ദേഹത്തിന്‌ കീഴില്‍ നൂറിലധികം റസിഡന്റ്സ് പരിശീലനം നേടിയിട്ടുണ്ട്‌. 2006ല്‍ ശ്രീചിത്രയിലെ ഗവേണിംഗ്‌ ബോഡി അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം 2014 മുതല്‍ എസ്‌.സി.ടി.ടൈംഡ്‌ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →